I have created a tool, originally it was developed to help me in developments going on to add writing tools for
different Indian language Wikimediaprojects, now I publish it for public as I think it would be useful for somebody in someway.
ബ്രസീലിലെ ചെറിയ ഗ്രാമത്തിലെ കടൽത്തീർത്ത് ഒരു വ്യവസായി ഇരിക്കുകയായിരുന്നു. അയാളങ്ങനെയിരിക്കുമ്പോഴാണ് കടലിൽ നിന്ന് ഒരു മുക്കുവന്റെ തന്റെ ചെറിയ വള്ളത്തിൽ കുറച്ച് മീനും പിടിച്ച് കരയിലേക്ക് വരുന്നത് കണ്ടത്.
മുക്കുവനെ കണ്ടപ്പോൾ വ്യവസായി തെല്ല് താല്പര്യത്തോടെ ചോദിച്ചു: "ഇത്രയ്ക്കും മീൻ പിടിക്കാൻ താങ്കൾക്കെത്ര സമയം വേണ്ടി വരും?" മുക്കുവൻ പറഞ്ഞു, "ഓ, അതിനത്ര സമയമെടുക്കാറില്ല, കുറച്ച് സമയം മതിയാകും."
കുറേ നാളായി ലിനക്സിലേക്ക് മാറണമെന്ന് വിചാരിക്കുന്നു. ലിനക്സ് സാമ്രാജ്യത്തിൽ പേർസണൽ കമ്പ്യൂട്ടിങ്ങിന് നിലവിൽ ഏറ്റവും പ്രചാരത്തിലുള്ളത് ഉബുണ്ടു ആയതിനാൽ അതുപയോഗിക്കാൻ തന്നെയായിരുന്നു ഉദ്ദേശ്യം. ലിനക്സ് ആദ്യമായൊന്നുമല്ല ഉപയോഗിക്കുന്നത്. ആദ്യമായി ലിനക്സ് ഉപയോഗിച്ചത് 2004 തുടക്കത്തിലാണെന്ന് തോന്നുന്നു. ആദ്യം ലിക്സിന്റെ പുസ്തകം വാങ്ങുകയായിരുന്നു അന്ന് ചെയ്തത്. ലിനക്സിലെ കമാന്റൊക്കെ പഠിച്ചെടുത്തേക്കാം എന്നൊന്നു ഉദ്ദേശിച്ചായിരുന്നില്ല, റെഡ്ഹാറ്റ് ലിനക്സിന്റെ ഡി.വി.ഡി. സൗജന്യമായി കിട്ടുമെന്നതുകൊണ്ടാണ് അത് വാങ്ങിയത്. കിട്ടിയത് റെഡ്ഹാറ്റ് ലിനക്സ് 7.3 ആണെന്നുതോന്നു. കിട്ടിയ ഡി.വി.ഡിക്കോ എന്റെ ഡി.വി.ഡി. ഡ്രൈവിനോ എന്തോ കുഴപ്പം ഉണ്ടായിരുന്നതിനാൽ ബൂട്ട് ചെയ്ത് കിട്ടിയതുതന്നെ കുറേ ശ്രമത്തിനുശേഷമാണ്. എന്തോ പ്രശ്നം കാരണം ഷെൽ വഴിയുള്ള തുറക്കലേ അന്ന് സാധിച്ചുള്ളൂ. പിന്നീട് കോളേജ് ലൈബ്രറിയിലെ പുസ്തകങ്ങൾ, മാഗസിനുകൾ തുടങ്ങിയവയിൽ നിന്നാണ് ലിനക്സിന്റെ സി.ഡികൾ കിട്ടിയിരുന്നത്. റെഡ്ഹാറ്റ് 9.7 ആയിരുന്നു ശേഷം ഉപയോഗിച്ചത് പിന്നീടാണ് ഫെഡോറ സംരംഭം തുടങ്ങിയത്. അതിനുശേഷം ഫെഡോറ 1, 2, 3 പതിപ്പുകൾ ഉപയോഗിച്ചു, സൂസെയും കുറച്ചുകാലം ഉപയോഗിച്ചു. അന്ന് സൂസെ ആയിരുന്നു കൂടുതൽ ഫ്രണ്ട്ലി. അപ്പോഴും ലിനക്സിന് വലിയ ഉപയോഗമൊന്നുമുണ്ടായിരുന്നില്ല, വല്ലപ്പോഴും ഗെയിം കളിക്കും. പിന്നെ ലിനക്സൊക്കെ കളഞ്ഞ് വിൻഡോസ് മാത്രമാക്കി. പിന്നെ ലിനക്സുമായി ഇതുവരെ വലിയ ബന്ധം പുലർത്തിയിരുന്നില്ല. പിന്നെ ഉബുണ്ടു വെർച്വൽ ബോക്സിലിട്ട് പരീക്ഷിച്ചു നോക്കിയിരുന്നു. അതും തുറക്കാറുണ്ടായിരുന്നില്ല. വെറുതെ പൂതി തീർക്കാൻ ഇസ്റ്റാൾ ചെയ്തൂന്ന് മാത്രം.
കഴിഞ്ഞ പോസ്റ്റിൽ ലിപ്യന്തരണത്തിനുള്ള ജാവസ്ക്രിപ്റ്റ് പ്രോഗ്രാം നിർമ്മിച്ചതിനെകുറിച്ച് പറഞ്ഞിരുന്നു. പൊതുപയോഗത്തിനുള്ളതും ഏതെങ്കിലും ഭാഷയുമായി ബന്ധിക്കപ്പെട്ടതല്ലത്തതുമായ പ്രോഗ്രാമാണത്. ഏത് ഭാഷയിലേക്കുള്ള ലിപ്യന്തരമാണോ ഉദ്ദേശിക്കുന്നത് അതിനനുസരിച്ചുള്ള റെഗുലർ എക്സ്പ്രഷൻ നിയമങ്ങളുടെ പട്ടിക തയ്യാറാക്കി നൽകി പ്രോഗ്രാമിനു നൽകേണ്ടതുണ്ട്. കഴിഞ്ഞ പോസ്റ്റെഴുതുമ്പോൾ തന്നെ മലയാളത്തിനുള്ള പട്ടിക ഉൾപ്പെടുത്തിയിരുന്നുവെങ്കിലും അത് പൂർണ്ണമായിരുന്നില്ല. നിലവിൽ ആ പട്ടിക മെച്ചപ്പെടുത്തുകയും പൂർണ്ണമാക്കുകയും ചെയ്തു. കഴിഞ്ഞ പതിപ്പിൽ മലയാളം നിയമങ്ങളുടെ പട്ടിക പ്രധാന പ്രോഗ്രാമിന്റെ അതേ ഫയലയിൽ മുകൾ ഭാഗത്തായാണ് നൽകിയിരുന്നത്. പ്രോഗ്രാമിന് ഭാഷയുമായി ബന്ധമില്ലാത്തതിനാൽ തന്നെ ആ പട്ടിക നീക്കം ചെയ്ത് പുതിയ ഫയലിലാക്കി. ഒന്നിലധികം ഭാഷകളിലേക്കുള്ള ലിപ്യന്തരണം ഒരേ സമയത്ത് ലഭ്യമാക്കുന്നതിനുള്ള മുന്നോടിയായാണ് അങ്ങനെ ചെയ്തിരിക്കുന്നത് (ചില കീ കോമ്പിനേഷനുകൾ വഴി ഭാഷ മാറ്റാനുള്ള സൗകര്യം ചേർക്കാൻ ആലോചനയുണ്ട്).
വലിയ ബ്ലോഗറൊന്നുമല്ല, എന്നു പറഞ്ഞാലും പോര; ആകെ രണ്ട് പോസ്റ്റുമാത്രമാണ് കാര്യമായി എഴുതിയത്, അതും ഒരേ വിഷയം. കുറേ എഴുതണമെന്നൊക്കെ വിചാരിക്കാറുണ്ട്, ഒന്നു വരാറില്ലെന്നുമാത്രം. അതുപോട്ടെ പറയാൻ വന്നത് എഴുതാം. ഗൂഗിളിന്റെ സേവനങ്ങൾ നന്നായി ഉപയോഗിക്കുന്നുണ്ട്, ഏറ്റവും പ്രധാനപ്പെട്ടത് ജിമെയിൽ തന്നെ. പിന്നെ ഗ്രൂപ്പ്സ്, ഡോക്സ്, കലണ്ടർ അങ്ങനെ പോകുന്നു. ഇങ്ങനെ പോയാൽ ശരിയാവില്ല എന്നു തോന്നുന്നു. എല്ലാം ഗൂഗിളിനെ തന്നെ ഏൽപ്പിക്കരുത് എന്നില്ല. എങ്കിലും ആശ്രയിക്കുന്നത് കുറച്ചെങ്കിലും കുറക്കണമെന്ന് വിചാരിക്കാറുണ്ട്. നിലവിൽ ഗൂഗിളിന്റെ സേവനങ്ങൾ വളരെ മികച്ചതാണ്, മികച്ചതാണെന്ന് പറഞ്ഞാൽ ഇന്റർനെറ്റിലെ സേവനത്തിന്റെ കാര്യത്തിൽ ഗൂഗിൾ തന്നെയാണ് ഒന്നാമതും. എന്നിരുന്നാലും ഒരാൾ തന്നെ ഇന്റർനെറ്റ് എന്ന ഒരു മേഖലയിൽ മേൽക്കോയ്മ നേടുന്നത് നല്ലതിനായേക്കില്ല. അവസാനം മൈക്രോസോഫ്റ്റിനെ പോലെയായലോ?
ഇംഗ്ലീഷ് അക്ഷരങ്ങളുപയോഗിച്ച് മലയാളവാക്കുകൾ ടൈപ്പ് ചെയ്യുന്നതിനുള്ള ഒരു ലിപ്യന്തരണ ഉപാധി ഉണ്ടാക്കി. പൂർണ്ണമായും ഒരു പുതിയ സൃഷ്ടിയാണിത്, അതായത് ഇതേ കാര്യം സാധിച്ചുതരുന്ന സമാന ഉപകരണങ്ങളിൽ നിന്നുള്ള കോഡ് ശകലങ്ങൾ ഇതിലേക്ക് കടം കൊണ്ടിട്ടില്ല.
മൈക്രോസോഫ്റ്റ് ന്യൂസ് കോർപ്പൊറേഷനുമായി ചില ധാരണയിൽ എത്തിയെന്നു സൂചന. മാധ്യമ മുതലാളി റൂപെർട്ട് മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് കോർപ്പറേഷൻ അവരുടെ ഉള്ളടക്കങ്ങൾ ഗൂഗിളിന്റെ സെർച്ച് ഇൻഡക്സിൽ നിന്നും ഒഴിവാക്കാൻ ആലോചിക്കുന്നു എന്ന് വാർത്ത. അവരുടെ വാർത്തകൾ വായിക്കാൻ ഫീസ് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇതെന്ന് കമ്പനിയുടെ വിശദീകരണം. മൈക്രോസോഫ്റ്റ് ഇതിന്റെ പിന്നിലുണ്ടെന്നാണ് അറിയാൻ കഴിയുന്നത്, ന്യൂസ് കോർപ്പെറേഷന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ മാധ്യമങ്ങളുടെ ഉള്ളടക്കങ്ങൾ ഗൂഗിളിന്റെ ഇൻഡക്സിൽ നിന്നും ഒഴിവാക്കി തങ്ങളുടെ ബിംഗിൽ മാത്രം വരുത്തുന്നതിനാണ് മൈക്രോസോഫ്റ്റ് ശ്രമിക്കുന്നത്,…
ഒറാക്കിൾസൺ മൈക്രോസിസ്റ്റംസിനെ വാങ്ങാൻ തീരുമാനിച്ചത് ഏപ്രീലിലാണ് അതിന് അമേരിക്കൻ ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ അനുവാദവും കിട്ടി, പക്ഷെ ഇപ്പോൾ തടസ്സമായിരിക്കുന്നത് യൂറോപ്പ്യൻ കമ്മീഷനാണ്.
ഫയർഫോക്സിന്റെ പുതിയ പതിപ്പ് 3.5 ഇന്നലെ (30 ജൂൺ 2009) പുറത്തിറങ്ങി. ഡൌൺലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു.
നല്ല വേഗത്തിൽ പേജുകൾ കാണിക്കുന്നുണ്ട് താളിന്റെ ഭാഗങ്ങൾ പതിയെ കാണിക്കുന്നതിന് പകരം പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നുണ്ട്. റെൻഡറിങ്ങ് വേഗത നല്ലപോലെ വർദ്ധിച്ചിട്ടുണ്ട്.
മലയാളം വിക്കിപീഡിയ ഇന്ന് പതിനായിരം ലേഖങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. ഈ കാര്യത്തെപ്പറ്റി എന്നെക്കാൾ കൂടുതൽ നന്നായി വിവരിക്കാൻ കഴിയുന്ന ഷിജു അദ്ദേഹത്തിന്റെ ഈ പോസ്റ്റിൽ എഴുതിയിട്ടുണ്ട്. എല്ലാ വിക്കിപീഡിയ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.
മൈക്രോസോഫ്റ്റ് എൻകാർട്ടയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് വെബ്ദുനിയയിൽ വന്ന വാർത്തയിൽ അവസാനഭാഗത്ത് ഗൂഗിളിനിട്ടൊരു താങ്ങുതാങ്ങുന്നത് കാണാം http://malayalam.webdunia.com/newsworld/it/itnews/0903/31/1090331065_1.htm. ഒരു വഴിക്കു പോകുന്നതല്ലെ? ഇരിക്കട്ടെ എന്ന് കരുതിക്കാണും. വെബ്ദുനിയയും യാഹുവും ഒരുമിച്ച് പ്രവർത്തിക്കുന്നതിനാൽ തന്നെ ഇന്റർനെറ്റ് ലോകത്ത് യാഹുവിന്റെ പ്രധാന എതിരാളിയായ ഗൂഗിളിനെ ഒന്നു കുറച്ചുകാണിക്കുകയായിരിക്കും വെബ്ദുനിയയുടെ ഉദ്ദേശം എന്ന് കരുതാം.…